Saturday, August 15, 2009

ഏകാകി!

മഴ പെയ്യുകയാണ് പുറത്തു;

അകത്തു വിയര്‍ക്കുകയും,

കുടയെടുക്കാതെ പുറത്തിറങ്ങി!...

പ്രേമം

കറുപ്പിനിഷ്ടം വെളുപ്പിനോടാണ്
വെളുപ്പിന് കറുപ്പിനോടും!
വെളുപ്പു വെളുപ്പിനെയും
കറുപ്പ് കറുപ്പിനെയും മാത്രം
ഇഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍
പ്രേമത്തിന് പ്രസക്തി നഷ്ടപെടും!

കാണാതെ പോയവ !

എനിക്ക് മുന്‍പിതു ആരെങ്കിലും പറഞ്ഞു കാണും;

എങ്കിലും എന്റെതാകാതിരിക്കുന്നില്ലിത്!

ഞാന്‍ ചെയ്ത ഓരോ തെറ്റിലും ഒരു ശരിയും

ഓരോ ശെരിയിലും ഒരു തെറ്റുമുണ്ടായിരുന്നു!

വേര്‍തിരിവുകള്‍ വളരെ നേര്തവയായിരുന്നിരിക്കാം

അത് കൊണ്ട്ടായിരിക്കണം

നീയോ ഞാനോ അത് കാണാതെ പോയത്!

വീഴ്ച

പരു പരുത്ത കൈത്തലം പോലെ തന്നെ

നിന്റെ ഹൃദയവും...

താങ്ങാനാകാത്ത വേദന!

കണ്ട സ്വപ്‌നങ്ങള്‍

കേട്ട കളി വാക്കുകള്‍

തന്ന ഒരായിരം ചിരി....

തോറ്റത് ഞാനല്ല...

ആരൊക്കെയോ എവിടെയെക്കെയോ

ഇരുന്നു ചിരിക്കുന്നുണ്ട്,

കാണാന്‍ വയ്യെനിക്ക്‌!

മണ്ണില്‍ മുഖമടച്ചു വീണു കിടക്കാന്‍ തുടങ്ങി

നേരമോരുപാടായിരിക്കുന്നു...

ഡയറി

മുന്‍ വര്‍ഷ ഡയറി
എന്നെ പരിഹസിച്ചു ചിരിക്കും...
കപടതയുടെ കൈപ്പാട് വീണ വരികള്‍...